naykkal-kadichukonna-kozh

കല്ലമ്പലം: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 250 ‍ഓളം കോഴികൾ ചത്തു. പുല്ലൂർമുക്ക് പ്ലാവിളവീട്ടിൽ സീനത്തിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലെ മുട്ടക്കോഴികളെയാണ് തെരുവ് നായ്‌ക്കൽ കടിച്ചുകൊന്നത്. കഴിഞ്ഞദിവസം പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ഇരുമ്പു കൊണ്ടുള്ള കൂടുതകർത്താണ് നായ്‌ക്കൽ അകത്തുകടന്നത്. കോഴികളുടെ ബഹളം കേട്ട് വീട്ടുകാർ ഓടിച്ചെന്നപ്പോഴേക്കും പത്തോളം നായ്‌ക്കൽ കൂടിന് സമീപത്തുനിന്നും ഓടിപ്പോയി. കൂടിനകത്തുളള ഏതാനും നായ്‌ക്കളെ ഓടിക്കാൻ ശ്രമിക്കുമ്പോൾ അവ വീട്ടുകാരെയും ആക്രമിക്കാനൊരുങ്ങി. തുടർന്ന് നോക്കുമ്പോഴാണ് 250 ൽപ്പരം കോഴികളെ ചത്തനിലയിൽ കണ്ടെത്തിയത്.