തിരുവനന്തപുരം : ദേശീയ പണിമുടക്കിൽ പങ്കെടുത്ത പാലക്കാട് അരപ്പാറ ജെ.സി.എം എൽ പി.സ്‌കൂൾ ഹെഡ്മാസ്റ്റർ പി.ഹരി ഗോവിന്ദൻ സർവീസിൽ നിന്നു പുറത്തായി.സെറ്റോ സംസ്ഥാന ജനറൽ കൺവീനറും കെ.പി.എസ് .ടി.എ സംസ്ഥാന പ്രസിഡന്റുമാണ് .
സൂപ്പർ ആന്വേഷൻ പ്രകാരം ജോലി ചെയ്യുന്നവർ സമരം ചെയ്താൽ പുറത്താക്കണമെന്നാണ് കേരള സർവീസ് ചട്ടം. ലീവെടുത്ത് മാറി നിന്നിരുന്നെങ്കിൽ തുടരാൻ കഴിയുമായിരുന്നെങ്കിലും സമരത്തിന് നേതൃത്വം വഹിച്ചതോടെ പുറത്താകുകയായിരുന്നു .
മുഖ്യമന്ത്രിക്ക് നൽകിയ പണിമുടക്ക് നോട്ടീസിൽ ഒപ്പിടുകയും മറ്റുള്ളവർ സമരത്തിൽ പങ്കെടുക്കുമ്പോൾ ആഹ്വാനം ചെയ്തയാൾ മാറിനിൽക്കുകയും ചെയ്യുന്നത് ധാർമികമല്ലാത്തതിനാലാണ് ജോലി പോകുമെന്ന് അറിഞ്ഞുകൊണ്ട് പങ്കെടുത്തതെന്ന് ഹരിഗോവിന്ദൻ പറഞ്ഞു. കെ.പി.എസ് .ടി.എ രൂപീകരിച്ചതു മുതൽ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇതിന്റ പേരിൽ ഒരുക്കിയ സ്വീകരണ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു.