തിരുവനന്തപുരം: രോഗങ്ങളും അപകടങ്ങളും മറ്റും നിമിത്തം കാലുകൾ മുറിച്ചുമാറ്റപ്പെടുന്നവർക്ക് സൗജന്യ ജയ്‌പൂർ കൃത്രിമ കാലുകളുമായി തലസ്ഥാനത്തെ പ്രശസ്തമായ കിംസ് ആശുപത്രി രംഗത്ത്.
രാജസ്ഥാനിലെ ജയ്‌പൂരിലുള്ള ഭഗവാൻ മഹാവീർ വികലാംഗ് സഹായ സമിതി (ബി.എം.വി.എസ്.എസ്) എന്ന ജീവകാരുണ്യ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ ജയ്‌പൂർ കൃത്രിമ കാലുകൾ നിർമ്മിക്കുന്നതിനുള്ള കേന്ദ്രം കിംസ് ആശുപത്രിക്ക് സമീപം വെൺപാലവട്ടത്ത് പ്രവർത്തനം ആരംഭിച്ചു. കേന്ദത്തിന്റെ ഉദ്ഘാടനം ഇന്ന് വികലാംഗ് സഹായ സമിതി സ്ഥാപകൻ ഡി.ആർ.മേത്ത നിർവഹിക്കും. കൃത്രിമ കാലുകൾ ആവശ്യമുള്ളവർക്ക് ഇവിടെ നിർമ്മിക്കുന്ന ജയ്‌പൂർ കാലുകൾ വരുമാനം നോക്കാതെ തികച്ചും സൗജന്യമായി ഘടിപ്പിച്ചു കൊടുക്കുമെന്ന് കിംസ് ചെയർമാൻ ഡോ.എം.സഹദുള്ള, എക്സികൂട്ടീവ് ഡയറക്ടർ ഇ.എം.നജീബ്,വൈസ് ചെയർമാൻ ഡി.ആർ.മേത്ത, ഡോ.ജി.വിജയരാഘവൻ,ഡോ.പ്രസാദ് മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു., കൃത്രിമ കാലുകൾ ഘടിപ്പിക്കുന്നവർക്ക് സൗജന്യ തുടർ ചികിത്സയ്ക്കുള്ള സൗകര്യവും ഒരുക്കും. പ്രതിദിനം 5 കൃത്രിമ കാലുകളാണ് ഇവിടെ നിർമ്മിക്കുക.രോഗികൾക്ക് സൗജന്യ രജിസ്ട്രേഷൻ ഏർപ്പെടുത്തും.ബന്ധപ്പെടേണ്ട നമ്പർ : 0471-3041113.