sur
എസ്.സുരേന്ദ്രൻ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർമാരെ മാറ്റിയത് ഹർത്താലിന് സുരക്ഷയൊരുക്കുന്നതിൽ വീഴ്ചവരുത്തിയതിന്റെ പേരിലാണെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രണ്ട് കമ്മിഷണർമാരും കൃത്യമായി സുരക്ഷയൊരുക്കിയിരുന്നു. കോഴിക്കോട്ട് മിഠായിത്തെരുവിലെ ക്ഷേത്രത്തിലടക്കം റെയ്ഡ് നടത്തുകയും കൂട്ട അറസ്റ്റ് നടത്തുകയും ചെയ്ത കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലയുണ്ടായി. തിരുവനന്തപുരം കമ്മിഷണർ പി.പ്രകാശും മികച്ച സേവനമാണ് കാഴ്ചവച്ചത്. ഡി.ഐ.ജിമാരായി സ്ഥാനക്കയറ്റം നൽകിയ എസ്.സുരേന്ദ്രൻ, കോറി സഞ്ജയ് കുമാർ ഗരുഡിൻ എന്നിവർക്ക് നിയമനം നൽകാനാണ് രണ്ടുവർഷത്തോളമായി തുടരുന്ന ഇരുവരെയും മാറ്റിയത്. ഇതൊരു സാധാരണ നടപടി മാത്രമാണ്- മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. പി.പ്രകാശിനെ സായുധ ബറ്രാലിയനിലേക്കും കാളിരാജിനെ പൊലീസ് ആസ്ഥാനത്തേക്കുമാണ് മാറ്രിയത്.