ob-jipson-21

കുണ്ടറ: കാഞ്ഞിരകോട് ടെക്നോപാർക്കിനുസമീപം നിയന്ത്രണംവിട്ട മോട്ടോർ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഏവിയേഷൻ എൻജി. ഡിപ്ലോമ വിദ്യാർത്ഥിയും കാഞ്ഞിരകോട് ആലുവിള വീട്ടിൽ പീറ്റർകുട്ടിയുടെ മകനുമായ ജിപ്സൻ (21) ആണ് മരിച്ചത്. സുഹൃത്ത് രോഹിത് പരിക്കുകളോടെ രക്ഷപ്പെട്ടു.ചൊവ്വാഴ്ച രാത്രി 10.30 നായിരുന്നു അപകടം. എതിർദിശയിൽ നിന്നുള്ള വാഹനത്തിന്റെ വെളിച്ചം കണ്ണിലേക്കടിച്ചതാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമെന്ന് രോഹിത് പറഞ്ഞു. .ഇടിയുടെ ആഘാതത്തിൽ രണ്ടുപേരുടെയും ബോധം നഷ്ടപ്പെട്ടിരുന്നു. അതുവഴിവന്ന കാൽനടക്കാരൻ അറിയിച്ചതിനെത്തു‌ടർന്ന്, സമീപത്തെ ക്ളബിലുണ്ടായിരുന്ന യുവാക്കൾ ഇരുവരെയും കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജിപ്സനെ രക്ഷിക്കാനായില്ല. അമ്മ: ഷൈലജ.സഹോദരൻ: ഗോഡ്‌സൺ.