കോവളം: വിദേശത്ത് ജോലിയുണ്ടായിരുന്ന നഴ്സിനെ വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. തൃശൂർ ചാലക്കുടി മാമ്പറ സ്വദേശി പ്രദീഷ് (26) ആണ് അറസ്റ്റിലായത്. വിദേശത്തുള്ള യുവതിയുമായി ബന്ധം സ്ഥാപിച്ചതിന് ശേഷം തനിക്ക് ആസ്ട്രേലിയയിൽ ജോലിയാണെന്നും മാതാപിതാക്കൾ അമേരിക്കയിലാണെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ജോലി തരപ്പെടുത്തുന്നതിന് ഏഴ് ലക്ഷം രൂപ കൈക്കലാക്കിയതായും യുവതി പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയെ കോവളത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്നലെ വൈകിട്ടോടെയാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കിയതായി കോവളം എസ്.ഐ പി. അജിത്കുമാർ അറിയിച്ചു.