ആര്യനാട്: വീടിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന കാറിന്റെ ഗ്ലാസ് അജ്ഞാതർ തകർത്തു. ആര്യനാട് പള്ളിവേട്ട വി.കെ ഹൗസിൽ മുഹമ്മദ് ഷമീമിന്റെ ആൾട്ടോ കാറിന്റെ ഗ്ലാസാണ് ബിയർ കുപ്പി ഉപയോഗിച്ച് അടിച്ച് തകർത്തത്. തിങ്കളാഴ്‌ച അർദ്ധരാത്രിയോടെയാണ് സംഭവം. വീടിന് മുന്നിൽ ടാർപോളിൻ ഉപയോഗിച്ച് നിർമിച്ച ഷെഡിലാണ് കാർ പാർക്ക് ചെയ്‌തിരുന്നത്. സംഭവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകി.