തീക്കോയി: ഓട്ടോറിക്ഷയിൽ യാത്രചെയ്ത പരിചയത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തേടി വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ച ഓട്ടോഡ്രൈവർ അകത്തായി. തീക്കോയി മംഗളഗിരി സ്വദേശി സോനു അപ്പുക്കുട്ടൻ (27) ആണ് അറസ്റ്റിലായത്. വീട്ടിൽ ആരുമില്ലെന്ന് അറിഞ്ഞ ഓട്ടോഡ്രൈവർ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു.
പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടർന്ന് പിതാവ് ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകിയതോടെയാണ് യുവാവ് പിടിയിലായത്. സോനുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.