crime

കൊച്ചി: സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയായ വിദ്യാർത്ഥിനിക്ക് നഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. മാവേലിക്കര സ്വദേശി ഋഷികേശാണ് വടക്കേക്കര പൊലീസ് പിടിയിലായത്. ഇന്ന് പുലർച്ചെ മാവേലിക്കരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

സോഷ്യൽ മീഡിയിലൂടെ നഗ്ന ചിത്രങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും ഇയാൾ അയച്ച് കൊടുത്തിരുന്നു. തുടർന്നാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. നിരവധി യുവതികൾക്കും ഋഷികേശ് സമാനരീതിയിൽ ചിത്രങ്ങൾ അയച്ച് കൊടുത്തിട്ടുണ്ട്.