tree

കിളിമാനൂർ: തൊളിക്കുഴി വാട്ട്സ്ആപ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ തൊളിക്കുഴി എസ്.വി.എൽ.പി സ്കൂളിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ആദ്യ രോഗിക്ക് വ്യക്ഷത്തൈ വിതരണം ചെയ്ത് കിംസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നിർവഹിച്ചു. ഗ്രൂപ്പ് പ്രസിഡന്റ് ബി. ഷാജി, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഗ്രൂപ്പ് അഡ്മിൻ ഫൈസി, നിസാർ, അനസ്, എ.എം. ഇർഷാദ്, സജീവ്, ഷാം, രഞ്ജിത്ത്, അനീസ്, ദീപു, സിയാദ്, താഹ, നസീം, നാസറുദ്ദീൻ, ഫെൽസക്ക്, ഷാജു, റിയാസ്, സാജിദ്, ഷാൻ എന്നിവർ നേതൃത്വം നൽകി.