atl09ja

ആറ്റിങ്ങൽ: യാത്രക്കാരുടെയും നാട്ടുകാരുടെയും വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് അയിലം പാലം ഇന്ന് വൈകിട്ട് 3 ന്​ നാടിന് സമർപ്പിക്കും. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. അയിലം ഇണ്ടിളയപ്പൻ ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിക്കും. ബി. സത്യൻ എം.എൽ.എ സ്വാഗതം പറയും. ഡോ. എ.സമ്പത്ത് എം.പി മുഖ്യാതിഥിയായിരിക്കും. അഡ്വ. എൻ.രാജൻ,​ ബി.പി മുരളി,​ ആർ. സുഭാഷ്,​ ശ്രീജാ ഷൈജുദേവ്,​ ആർ.എസ് വിജയകുമാരി,​ ബി. വിഷ്ണു,​ അഡ്വ. ഫിറോസ് ലാൽ,​ ഡി. സ്മിത,​ രാധാദേവി,​ എൻ. മുരളി,​ ഐഷാ റഷീദ്,​ എം. സിന്ധുകുമാരി,​ ജി. ഹരികൃഷ്ണൻ,​ ജി. ശാന്തകുമാരി,​ അഡ്വ. എസ്.ലെനിൻ,​ അഡ്വ. എസ്.ജയചന്ദ്രൻ,​ ടൈറ്റസ്,​ അഡ്വ. പി.ആർ.രാജീവ്,​ എൻ.സുദർശനൻ,​ മുദാക്കൽ ശ്രീധരൻ,​ കിളിമാനൂർ പ്രസന്നൻ,​ വല്ലൂർ രാജീവ്,​ മണമ്പൂർ ദിലീപ്,​ കെ. വിജയൻ,​ സി. ചന്ദ്രബാബു,​ ശ്രീകണ്ഠൻ നായർ,​ ബി.ജു കെ.ആർ എന്നിവർ സംസാരിക്കും. പുളിമാത്ത് പഞ്ചായത്തിനെയും മുദാക്കൽ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് അയിലം കടവിലാണ് പാലം നിർമ്മിച്ചത്. അയിലം ജംഗ്ഷനെയും ഗണപതിയാംകോണം ജംഗ്ഷനേയും ബന്ധിപ്പിക്കുന്ന റോഡിലെ പാലത്തിന്റെ ചെലവ് 6.10 കോടിയാണ്.