1

ചിറയിൻകീഴ്: ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചിറയിൻകീഴിൽ ട്രെയിൻ തടയൽ സമരം നടത്തി. രാവിലെ പാസഞ്ചർ ട്രെയിനാണ് തടഞ്ഞത്. ഒരു മണിക്കൂറിലേറെ സമയം ട്രെയിൻ ചിറയിൻകീഴിൽ തടഞ്ഞിട്ടു. ഇതിന് മുന്നോടിയായി വലിയകട ജംഗ്ഷനിൽ നിന്നു സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും നടന്നു. പൊലീസ് സമരാനുകൂലികളെ അറസ്റ്റുചെയ്‌ത് നീക്കിയ ശേഷമാണ് പാസഞ്ചർ പുറപ്പെട്ടത്. പ്രതിഷേധം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്‌തു. എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം മനോജ് ബി. ഇടമന അദ്ധ്യക്ഷത വഹിച്ചു. കയർഫെഡ് ചെയർമാൻ അഡ്വ.എൻ. സായികുമാർ, ആറ്റിങ്ങൽ സുഗുണൻ, വേങ്ങോട് മധു, പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ജനതാദൾ നേതാവ് വല്ലൂർ രാജീവ്, കെ. രാജൻബാബു, എം.വി. കനകദാസ്, എം. മുരളി, സി. പയസ്, ബി. ചന്ദ്രികാമ്മ, വേങ്ങോട് മധു, അനിൽ, പി. മണികണ്ഠൻ, വി. വിജയകുമാർ, വി. ലൈജു, ജി. വേണുഗോപാലൻ നായർ, എസ്.ചന്ദ്രൻ, കെ. അനിരുദ്ധൻ, അഡ്വ. പ്രദീപ് കുമാർ, ബി.എൻ. സൈജുരാജ്, ജി. വ്യാസൻ, ബി. സതീശൻ, സിന്ധു പ്രകാശ്, ബി. രാജീവ്, പ്രതാപ് കുമാർ, തോന്നയ്‌ക്കൽ രാജേന്ദ്രൻ, കോരാണി വിജു, മണമ്പൂർ ഗോപകുമാർ, നൗഷാദ്, തിനവിള സുർജിത്, അഡ്വ.എസ്. ലെനിൻ, പി. മുരളി, സി. രവീന്ദ്രൻ, സി. ദേവരാജൻ, അഡ്വ.സി.ജെ. രാജേഷ് കുമാർ, കളിയിൽപ്പുര രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. റെയിൽവേ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്‌തവരെ പിന്നീട് വിട്ടയച്ചു. തുടർന്ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ മുതൽ വലിയകട പാലകുന്ന് വഴി പുളിമൂട് ജംഗ്ഷൻ വരെ പ്രകടനം നടത്തി.