pravasi-

തിരുവനന്തപുരം: പതിനേഴാമത് പ്രവാസി ഭാരതീയ ദിനാഘോഷവും പ്രവാസിഭാരതി പുരസ്കാര വിതരണവും ഇന്ന് വി.ജെ.ടി ഹാളിൽ നടക്കും. രാവിലെ 11ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ ഉദ്ഘാടനവും പ്രവാസി ഭാരതി കലോത്സവ പ്രതിഭകൾക്കുള്ള സമ്മാനദാനവും നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ദേശഭക്തി സന്ദേശ യാത്രയും നടക്കും. വെെകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും പ്രവാസിഭാരതി അവാർഡ് വിതരണവും ഗവ‌ർണർ പി.സദാശിവം നിർവഹിക്കും. എൻ.കെ പ്രേമചന്ദ്രൻ എം.പി, മുൻ എം.പി പി.ജെ കുര്യൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.വി.സുരേന്ദ്രൻ പിള്ള, എസ്.അഹമ്മദ്, എം.എസ് ഫെെസൽഖാൻ, വി.കെ പ്രശാന്ത്, എം.എം ഹസ്സൻ, ഡി.ബാബുപോൾ, ആർ.എസ് ഭാരതി, ഗോകുലം ഗോപാലൻ, ഇന്ദ്രൻസ്, കടയ്ക്കൽ രമേശ് തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി വെെകിട്ട് 4മുതൽ കീർത്തന രമേഷിന്റെ നേതൃത്വത്തിൽ സംഗീതാർച്ചന നടക്കും.