accident

തിരുവനന്തപുരം : കാർ പോസ്റ്റിൽ ഇടിച്ച് സ്വകാര്യ സ്ഥാപനത്തിലെ ഫിനാൻസ് മാനേജർക്ക് ദാരുണാന്ത്യം. വട്ടിയൂർക്കാവ് വാഴോട്ടുകോണം ചെമ്പുക്കോണം റസിഡൻസ് അസോയിയേഷൻ നാരായണീയത്തിൽ പ്രതാപചന്ദ്രൻ നായരാണ് (55) മരിച്ചത്. തമ്പാനൂർ പി.ടി.സി ബിൾഡേഴ്സിലെ ഫിനാൻസ് മാനേജരാണ്. ജനറൽ ആശുപത്രിയ്ക്ക് സമീപം കമ്മട്ടം ശ്രീമഹാഗണപതി ക്ഷേത്രത്തിന് എതിർവശത്തായിരുന്നു അപകടം .

ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. പേട്ടയിൽ നിന്ന് ജനറൽ ആശുപത്രി ഭാഗത്തേയ്ക്ക് വരികയായിരുന്ന ഹ്യുണ്ടായി കാർ വലതുവശത്തെ പോസ്റ്റിൽ ഇടിക്കുയായിരുന്നു. വൻ ശബ്ദംകേട്ട് ഓടിയെത്തിയവർ അബോധാവസ്ഥയിലായിരുന്ന ആളെ കാറിൽനിന്ന് പുറത്തെടുത്തു. റെഡ് ക്രോസ് ഓഫീസിൽ നിന്ന് ആംബുലൻസ് എത്തിച്ച് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചു . അപ്പോഴേക്കും മരിച്ചു . ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പൊലീസ് നിഗമനം.. ഭാര്യ : ബിന്ദുകുമാരി (വട്ടപ്പാറ ലൂർദ് മൗണ്ട്സ്കൂൾ അദ്ധ്യാപിക) മക്കൾ : ഗോവിന്ദ്.പി.നായർ (ടാറ്റാ കൺസൾട്ടൻസി,കൊച്ചി), മാധവ്.പി.നായർ (എട്ടാം ക്ലാസ് വിദ്യാർത്ഥി).