വിതുര: ഹെയർ കേരളാഹോം പദ്ധതിയുടെ ഭാഗമായി പനയ്ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുന്നു. തൊളിക്കോട് പഞ്ചായത്തിലെ പുളിമൂട് വാർഡിൽ പൊൻപാറ സ്വദേശി ഭഗീരഥി അമ്മയ്‌ക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. വീടിന്റെ തറക്കല്ലിടൽ കർമവും, ആദ്യ ഗഡു വിതരണവും ബാങ്ക് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാർ നിർവഹിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്, ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ, മുൻ ബാങ്ക് പ്രസിഡന്റ് മലയടി പുഷ്‌പാംഗദൻ, സി.പി.എം വിതുര ഏരിയാ കമ്മിറ്റി സെക്രട്ടറി എൻ. ഷൗക്കത്തലി, തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. അനിൽകുമാർ, പഞ്ചായത്തംഗം ജയകുമാർ, ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.