വിതുര: പേരയത്തുപാറ കേന്ദ്രമാക്കി രൂപീകരിച്ച പേരയത്തുപാറ റസി.അസോസിയേഷന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർ‌ഡ് മുൻ അംഗം ചാരുപാറ രവി നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് എം.എ.ബേക്കർ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ അവാർഡുകളും,ചികിത്സാസഹായവും വിതരണം നടത്തി.