വർക്കല : രണ്ട് വൃക്കകളും തകരാറിലായ നിർദ്ധന യുവാവ് ചികിത്സാസഹായം തേടുന്നു. ഇടവ കുമ്പിയം ദാറുൽ സലാമിൽ സുധീറിന് (42) ഒന്നര വർഷം മുമ്പാണ് രോഗം ബാധിച്ചത്. ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിറുത്തുന്നത്. വൃക്കമാറ്റി വയ്ക്കൽ മാത്രമാണ് ഏക പോംവഴി. പ്ലമ്പിംഗ് തൊഴിലാളിയായ സുധീർ, വൃക്ക മാറ്രിവയ്ക്കലിന് വേണ്ട തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. ഭാര്യയും അഞ്ചും ഒന്നും വയസുളള രണ്ട് കുട്ടികളുമുണ്ട്.
രോഗം ബാധിച്ചതോടെ കുടുംബം പട്ടിണിയിലാണ്. സ്വന്തമായി വസ്‌തുവോ വീടോ ഇല്ല. ബന്ധുവീട്ടിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്. മരുന്നിനും ഡയാലിസിസിനുമായി നല്ലൊരു തുക കടം വാങ്ങി. ഇനി സുമനസുകൾ സഹായിച്ചാലേ വൃക്ക മാറ്റിവയ്ക്കാനാവൂ.
ഇതിനായി കാത്തലിക് സിറിയൻ ബാങ്ക് ഇടവ ശാഖയിൽ 011803875921190001, IFSC കോഡ്- CSBK0000118 എന്ന നമ്പരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫോൺ- 999109669.
ഫോട്ടോ: സുധീർ