വിതുര:തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല വാർഡിൽ നിർമ്മിച്ച പുളിച്ചാമല അംഗൻവാടി റോഡിന്റെ ഉദ്ഘാടനം കെ.എസ്. ശബരിനാഥൻ എം.എൽ.എ നിർവഹിച്ചു. തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സി. വിജയൻ,പഞ്ചായത്തംഗങ്ങളായ എൻ.എസ്. ഹാഷിം, ബി. സുശീല, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ, ഷൈലജാ ആർ.നായർ, ബി. പുരുഷോത്തമൻ നായർ, ബി.മോഹനൻനായർ, എം. ശശിധരൻനായർ, സി. ബിനു, എസ്. മോഹനൻനായർ, എസ്. സുഷമ, എസ്.എസ്. ഗീതാകുമാരി എന്നിവർ പങ്കെടുത്തു.