parassala

പാറശാല: സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ പാറശാല മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന 'തളിര് ' സമ്പൂർണ തരിശ് രഹിത കാർഷിക പദ്ധതിയുടെ ഭാഗമായി കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ്‌ കോളേജ് വളപ്പിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കരനെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു. വിളവെടുപ്പ് ഉത്സവം പ്രിൻസിപ്പൽ ഡോ. കെ. മോഹൻകുമാർ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്തിലെ പുതുശേരിമഠം വാർഡ് മെമ്പർ ബിന്ദു. എൽ.ആർ, അദ്ധ്യാപകർ, അനദ്ധ്യാപകർ, പ്രോഗ്രാം ഓഫീസർമാർ, എൻ.എസ്.എസ് സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.