വെഞ്ഞാറമൂട്: തിരുവാതിരക്കളി കലാകാരി പിരപ്പൻകോട് പ്ലാവിള വീട്ടിൽ കുഞ്ഞി ആശാട്ടി നൂറാം വയസിൽ നിര്യാതയായി.തിരുവാതിരക്കളി ,ചരടു പിന്നിക്കളി എന്നിവയ്ക്ക് നൽകിയ സംഭാവനയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഫെല്ലോഷിപ്പ് നൽകിയിരുന്നു. ഭർത്താവ് പരേതനായ രാഘവൻ. മക്കൾ : രാധമ്മ ,വസുമതി, ഓമന, വിജയൻ, മോഹനൻ, പരേതരായ ശശി, സുശീല, സുരേഷ്.സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.