മലയിൻകീഴ്: വിളപ്പിൽ ഗ്രാമ പഞ്ചായത്തിലെ കാരോട് വാർഡിലുൾപ്പെട്ട കടുമ്പുപാറ പൊട്ടിക്കാനുള്ള നീക്കത്തിനെതിരെ പാറയുടെ മുകളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വാർഡ് അംഗം കെ.ചന്ദ്രികയുടെ അദ്ധ്യക്ഷതയിൽ വിളപ്പിൽഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശോഭനകുമാരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാരായ ആർ.ബി.ബിജു ദാസ്, സുനിത, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ചെറുകോട് മുരുകൻ, വിനോദ് രാജ്, ചെറുകോട് അനിൽ, ഡി.ഷാജി എന്നിവർ സംസാരിച്ചു. കടുമ്പുപാറ സംരക്ഷണത്തിന് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും, വാർഡ് അംഗം കൺവീനറുമായി സമിതിക്ക് രൂപം നൽകി. അടിയന്തര യോഗം ചേർന്ന് പാറ ഖനനത്തിന് അനുമതി നൽകരുതെന്ന പ്രമേയം പാസാക്കി സർക്കാരിനും കളക്ടർക്കും റവന്യൂ അധികൃതർക്കും നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നാട്ടുകാർക്ക് ഉറപ്പു നൽകി. |
|