bjp-v-t-rema
ബി.ജെ.പി നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ.വി.ടി.രമ നടത്തുന്ന നിരാഹാര സമരം.

തിരുവനന്തപുരം: ബി.ജെ.പി നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി.ടി. രമ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. പി.എം. വേലായുധനെ ആരോഗ്യ പ്രശ്നങ്ങൾ കാരണം ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്നാണ് വി.ടി. രമ ഉപവാസം തുടങ്ങിയത്.

മുൻ മന്ത്രി സുന്ദരേശൻ നായർ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ ആമുഖ പ്രഭാഷണം നടത്തി. ഒ. രാജഗോപാൽ എം.എൽ.എ, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ജില്ലാ സെക്രട്ടറി ആർ.സി. ബീന, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു, എറണാകുളം ജില്ലാ പ്രസിഡന്റ് പത്മജാ മേനോൻ തുടങ്ങിയവർ സമരപ്പന്തൽ സന്ദർശിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ഭക്തർക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കുക, പ്രവർത്തകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 3 നാണ് ബി.ജെ.പി നിരാഹാര സമരം ആരംഭിച്ചത്. ശബരിമല യുവതീ പ്രവേശനവിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന 22 വരെ സമരം തുടരാനാണ് തീരുമാനം.