അഹമ്മദാബാദ് : ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന റെക്കാഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലെ മൊട്ടേറ സർദാർവല്ലഭായി പട്ടേൽ സ്റ്റേഡിയം. ആസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനെ മറികടക്കുക എന്ന ലക്ഷ്യത്തോടെ മൊട്ടേറ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2016 ലാണ് പഴയ സ്റ്റേഡിയം പൊളിച്ചുകളഞ്ഞ് ഇവിടെ പുതിയ സ്റ്റേഡിയത്തിന്റെ പണി തുടങ്ങിയത്. മെൽബൺ സ്റ്റേഡിയം രൂപകല്പന ചെയ്ത പോപുലസ് എന്ന ആർടിടെക്ചർ കമ്പനിയാണ് മൊട്ടേറ സ്റ്റേഡിയവും രൂപകല്പന ചെയ്തിരിക്കുന്നത്. ലാർസൺ ആൻഡ് ടുർബോ കമ്പനിക്കാണ് നിർമ്മാണക്കരാർ ലഭിച്ചിരിക്കുന്നത്.
63
ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം ഉയരുന്നത്
1.10
ലക്ഷം പേർക്ക് ഇരിപ്പിടം. മെൽബൺ സ്റ്റേഡിയത്തിൽ 90000 പേർക്ക് മാത്രമാണ് ഇരിപ്പിടം
700
കോടിരൂപ ചെലവിട്ടാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.
76
കോർപ്പറേറ്റ് ബോക്സുകളും 50 ലേറെ മുറികളുമുള്ള ക്ളബ് ഹൗസും നാല് ഡ്രെസിംഗ് റൂമുകളും ഒരു വലിയ സ്വിമ്മിംഗ് പൂളുമുണ്ടാകും.
10000
ഇരുചക്രവാഹനങ്ങളും 3000 നാലുചക്രവാഹനങ്ങളും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും.
54000
പേർക്കായിരുന്നു പഴയ മൊട്ടേറ സ്റ്റേഡിയത്തിൽ ശരിപ്പിടം.