അമ്പലപ്പുഴ: ശബരിമലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ഇത്തവണ പൊലീസ് സംരക്ഷണയിൽ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംരക്ഷണം.
പേട്ടതുള്ളലിൽ പങ്കെടുക്കുന്ന സംഘാംഗങ്ങൾക്ക് കോട്ടയം ജില്ലാ പൊലീസ് ചീഫ് തിരിച്ചറിയൽ കാർഡ് നൽകും. ഈ കാർഡുള്ളവർക്ക് മാത്രമേ പേട്ടതുള്ളലിൽ പങ്കെടുക്കാനാവൂ.
മണിമലക്കാവ് ദേവീക്ഷേത്രത്തിലെ ആഴി പൂജയ്ക്ക് ശേഷം ഇന്ന് സംഘം എരുമേലിയിലെത്തും. നാളെയാണ് പേട്ടതുള്ളൽ. പേട്ടയ്ക്ക് ശേഷം സംഘത്തിന് മല ചവിട്ടാനും സന്നിധാനത്തെ ചടങ്ങുകളിൽ പങ്കെടുക്കാനും പൊലീസ് പ്രത്യേകം പാസ് നൽകും.