തിരുവനന്തപുരം: പണിമുടക്കിനോടനുബന്ധിച്ച് വിഴിഞ്ഞം ജംഗ്‌ഷനിലെ സമര കേന്ദ്രത്തിൽ നടന്ന യോഗത്തിൽ ഐ.എൻ.ടി.യു.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അഡ്വ. സുബോധൻ മുഖ്യപ്രഭാഷണം നടത്തി. വിഴിഞ്ഞം മുജീബ് റഹ്മാൻ അദ്ധ്യക്ഷനായി. നേതാക്കളായ പുല്ലുവിള സ്റ്റാൻലി, തെന്നൂർക്കോണം ബാബു, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, സിന്ധുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.