ddd

നെയ്യാറ്റിൻകര: ചിത്രകലയെ തെരുവോര കാഴ്‌ചകൾക്കായി ഒരുക്കി ബിജോയ് എസ്.ബി തന്റെ ചിത്രപ്രദർശനം ആരംഭിച്ചു.
'നമ്മ വര' എന്ന പരമ്പരയിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് ബിജോയ് നെയ്യാറ്റിൻകര അക്ഷയ കോംപ്ളക്‌സ് പരിസരത്തെ റോഡരികിൽ തുടങ്ങിയത്. ഇന്നലെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന് സമീപം വൈകുന്നേരം 3.30ന് വഴിയാത്രക്കാരനായ ഒരാൾ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.

2016 മുതൽ സമകാലീക വിഷയങ്ങളെ ആസ്‌പദമാക്കി ബിജോയ് വരച്ച 40 പ്രതിഷേധ ചിത്രങ്ങളാണ് നമ്മ വര പരമ്പരയിൽ ഉൾപ്പെട്ടിരിക്കുന്നത്. സേവ് ദി സിസ്റ്റേഴ്‌സ് സമരം, സിറിയൻ അഭയാർഥികളുടെ ദയനീയത, അയ്‌ലൻ കുർദിയുടെ മരണം, മറുതുറക്കൽ സമരം, ആർത്തവം, പ്രളയം തുടങ്ങി നിരവധി വിഷയങ്ങളിൽ ബിജോയ് തന്റെ നിലപാട് വരകളിലൂടെ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര മുതൽ കാസർകോട് വരെയുള്ള തെരുവുകളിൽ ബിജോയി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുനത് സാധാരണക്കാർ ആണ്.