നെയ്യാറ്റിൻകര: ടൗണിലെ ട്രാഫിക് കുരുക്കഴിക്കണമെങ്കിൽ ട്രാഫിക് പൊലിസ് തന്നെ സ്ഥലത്തെത്തണം. അത്രയ്ക്ക് തിരക്കാണ് ദിവസവും നെയ്യാറ്റിൻകര ടൗണിലെ തിരക്ക്. എന്നാൽ ഇപ്പോൾ ടൗണിൽ കുരുക്കുമുറുകിയാൽ പൊലീസിന് എത്തണമെങ്കിൽ സ്വന്തം ബൈക്കുതന്നെ ആശ്രയം. അല്ലെങ്കിൽ അതുവഴി പോകുന്ന ബൈക്ക് യാത്രക്കാറിൽ നിന്നും ലിഫ്റ്റ് തരപ്പെടുത്തണം. കഴിഞ്ഞ 12 വർഷമായി ട്രാഫിക് പൊലീസിനെ സ്ഥലത്തെത്തിച്ചിരുന്ന ജീപ്പ് കേടായി കിടപ്പിലാണ്. പകരം വേറെ ജീപ്പും അനുവദിച്ചിട്ടുമില്ല. അത്യാവശ്യത്തിന് ജീപ്പെടുത്താൽ ജീപ്പിന്റെ കാലപ്പഴക്കചെന്ന വണ്ടി വഴിനീളെ പണിമുടക്കുന്നത് നിത്യ സംഭവമാണ്. പുതിയ ജീപ്പ് അനുവദിക്കണമെന്ന് മേലുമദ്യോഗസ്ഥർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമില്ല. കഴിഞ്ഞ ചൊവ്വാഴ്ചയോടെ ജീപ്പ് പൂർണമായും പ്രവർത്തന ക്ഷമമല്ലാതായി. ഇപ്പോൾ സർക്കാർ വക വർക്ഷോപ്പിൽ കൊണ്ടു പോയിട്ട് ഇതേ വരെ തിരികെ കിട്ടിയിട്ടുമില്ല.
കേടായ നെയ്യാറ്റിൻകര ട്രാഫിക് സ്റ്റേഷനിലെ ജീപ്പ്