chikilsasahayam

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റ് രണ്ടു രോഗികൾക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു. ആറ്റിങ്ങൽ വേളാർകുടി കാവുവിളവീട്ടിൽ ശ്രീമതിക്കും ഊരൂപൊയ്ക പ്രശാന്തിൽ ജയദേവനുമാണ് ധനസഹായം നൽകിയത്. രോഗികൾക്ക് അവരുടെ വീടുകളിൽ ചെന്നാണ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ ധനസഹായം കൈമാറിയത്. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി. സഹദേവൻ ധനസഹായം വിതരണം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റ് ബി.എസ്. സജിതൻ, ജോയിന്റ് സെക്രട്ടറി എസ്. സുജാതൻ എന്നിവർ പങ്കെടുത്തു. രണ്ടു വർഷം മുൻപ് ക്ഷേത്രത്തിന്റെ ചുറ്റുമതിലിനോട് ചേർന്ന് ഒരു ക്ഷേത്ര വിശ്വാസി കാൻസർ രോഗികൾക്ക് ചികിത്സാ ധനസഹായം നൽകുന്നതിനായി നിർമ്മിച്ച് നൽകിയ കാണിക്കവഞ്ചി വഴി ലഭിക്കുന്ന വരുമാനമാണ് ചികിത്സാ ധനസഹായമായി രോഗികൾക്ക് നൽകി വരുന്നത്.