തിരുവനന്തപുരം: അദാനി തുറമുഖ കമ്പനിയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം കേന്ദ്രമാക്കി നടപ്പിലാക്കി വരുന്ന ഡിജിറ്റൽ സാക്ഷരതാ വിദ്യാഭ്യാസ പരിപാടിയിലൂടെ 500ലധികം വീട്ടമ്മമാർക്ക് 30 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം നൽകി. അദാനി സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്റർ നടപ്പാക്കി വരുന്ന നൈപുണ്യവികസന പരിശീലനവുമായി ബന്ധപ്പെട്ടാണ് ഡിജിറ്റൽ സാക്ഷരത കോഴ്സും നടത്തുന്നത്. പരിശീലനത്തിനായി മലയാളത്തിൽ തയ്യാറാക്കിയ കൈപ്പുസ്തകം സി.എസ്.ആർ വിഭാഗം മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ ഡിജിറ്റൽ സാക്ഷരതാ റിസോഴ്സ് പേഴ്സൺ ചിത്രയ്ക്ക് നൽകി പ്രകാശനം ചെയ്തു. സാമൂഹ്യപ്രതിബദ്ധത വിഭാഗം പ്രോജക്ട് ഓഫീസർ സെബാസ്റ്റ്യൻ ബ്രിട്ടോ അദ്ധ്യക്ഷനായിരുന്നു. ഡിജിറ്റൽ ലിറ്ററസി കോ-ഒാർഡിനേറ്റർ ജിതിൻകുമാർ, സാമൂഹ്യ പ്രതിബദ്ധതാ വിഭാഗം പ്രവർത്തകർ, റിസോഴ്സ് പേഴ്സൺമാർ എന്നിവർ പങ്കെടുത്തു.