sargam

കിളിമാനൂർ: ലോകസഭയും രാജ്യസഭയും 124 ഭരണഭേദഗതി ബിൽ പാസാക്കിയത് ഒരു ചരിത്ര സംഭവമാണന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ബില്ലാണ് പാർലമെന്റിൽ പാസാക്കിയിട്ടുള്ളതെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു. കിളിമാനൂർ രാജാരവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികത്തോടനുബന്ധിച്ചുള്ള സർഗസാഗരം പരിപാടിയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.ആർ.വി സ്കൂൾ മാനേജർ ദിവിജേന്ദർ റെഡ്ഡി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് എം.കെ. ഗംഗാധരതിലകൻ അദ്ധ്യക്ഷനായിരുന്നു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷമിഅമ്മാൾ, പഞ്ചായത്ത് അംഗങ്ങളായ ബീന വേണുഗോപാൽ, ബി.എസ്. റജി, പ്രിൻസിപ്പൽ അസിതാനാഥ്, വി.ആർ. സാബു, യു.എസ്. സാബു, വേണു ജി.പോറ്റി, വിഷ്ണു, ജി.കെ. വിജയകുമാർ, മീനാക്ഷി എന്നിവർ സംസാരിച്ചു. മാനേജർ ദിവിജേന്ദർ റെഡ്ഡി, സുരേഷ് ഗോപി എം.പിക്ക് ഉപഹാരവും നൽകി.