prakadanam

കിളിമാനൂർ: ദേശീയ പൊതുപണിമുടക്കിനോടനുബന്ധിച്ച് എ.ഐ.ടി.യു.സി കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പുതിയകാവ് കവലയിൽ നിന്നും ആരംഭിച്ച പ്രകടനം കിളിമാനൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിച്ചു. സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുയോഗം സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി അഡ്വ. പി.ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബി.എസ്. റജി അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ടി.എം. ഉദയകുമാർ സ്വാഗതം പറഞ്ഞു. എ.എം. റാഫി, യു.എസ്. സുജിത്, കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. ലില്ലി, സനു, മനോജ്, പ്രസീത, സോണി, വട്ടവിള സലീം, മഞ്ജുഷ എന്നിവർ നേതൃത്വം നൽകി.