poorna

വർക്കല: സാങ്കേതികവിദ്യയെ സാമൂഹ്യ നന്മയ്ക്കായി എങ്ങനെ ഉപയോഗപ്പെടുത്താനാവുമെന്ന് കാണിച്ചുതന്ന വ്യക്തിത്വത്തിനുടമയാണ് ഡോ. ഇ. ശ്രീധരനെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. വർക്കല പൂർണ്ണ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ പുരസ്കാരം ഡി.എം.ആർ.സി പ്രിൻസിപ്പൽ അഡ്വൈസർ ഡോ. ഇ. ശ്രീധരനു നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർണ്ണ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. പി.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി വിശാലാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. എം.ജയപ്രകാശ്, ഡോ. എസ്.ജയപ്രകാശ്, ദീപക്ചന്ദ്രൻ എന്നിവർ സംസാരിച്ചു. 50001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ.എം.ജയപ്രകാശിനെ ചടങ്ങിൽ ആദരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി എസ്.പൂജ സ്വാഗതവും ഡോ.സജിത്ത് വിജയരാഘവൻ നന്ദിയും പറഞ്ഞു.