തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച എ.ടി.എം കവർച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു.
വെള്ളയമ്പലം ആൽത്തറയിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിൽ കാമറ സ്ഥാപിച്ച് കാർഡ് ഉടമകളുടെ വിവരങ്ങൾ പ്രതികൾ ചോർത്തുന്ന ദ്യശ്യങ്ങളാണ് പ്രദർശിപ്പിച്ചത്.ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് സാക്ഷി വിസ്താരത്തിനിടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്.
റുമേനിയക്കാരായ ഇല്ലി ഗബ്രയേൽ, കോൺസ്റ്റന്റൈൻ എന്നിവരാണ് ആൽത്തറ ജംഗ്ഷനിലെ എസ്.ബി.എെ കൗണ്ടറിൽ കാമറ സ്ഥാപിച്ച് വിവരങ്ങൾ ചോർത്തിയത്. ഇവർ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് വ്യാജ എ.ടി.എം കാർഡുകൾ ഉണ്ടാക്കിയാണ് പണം തട്ടിയെടുത്തിരുന്നത്.