trial

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വെള്ളായണി കാർഷിക കോളേജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിലെ 2019-20 വർഷത്തേക്കുള്ള അഞ്ചാം ക്ലാസ്, പ്ലസ് വൺ ക്ലാസിലേക്കുള്ള സെലക്‌ഷൻ ട്രയൽ 14 മുതൽ ഫെബ്രുവരി 24 വരെ നടക്കും.
അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി നിലവിൽ 4ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ സ്‌കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്ക​റ്റുകളുടെ പകർപ്പുകൾ (ലഭ്യമാണെങ്കിൽ) എന്നിവ സഹിതവും, പ്ലസ് വൺ ക്ലാസിലേക്കുള്ള പ്രവേശനത്തിനായി നിലവിൽ എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന കുട്ടികൾ ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്ക​റ്റുകളുടെ പകർപ്പുകൾ (ലഭ്യമാണെങ്കിൽ) സ്‌പോർട്സ് മെറിറ്റ് സർട്ടിഫിക്ക​റ്റിന്റെ പകർപ്പുകൾ എന്നിവ സഹിതം രാവിലെ 9.30ന് ട്രയൽ നടക്കുന്ന സെന്ററുകളിൽ എത്തിച്ചേരണം. സ്‌കിൽ ടെസ്​റ്റിന്റെയും ഫിസിക്കൽ ഫി​റ്റ്‌നെസ് ടെസ്​റ്റിന്റെയും സ്‌പോർട്സ് മെരിറ്റ് സർട്ടിഫിക്ക​റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും സെലക്‌ഷൻ. പ്ലസ്‌വൺ ഹ്യൂമാനി​റ്റീസ് ബാച്ചിലേക്കാണ് പ്രവേശനം നൽകുന്നത്.

നിലവിൽ സീ​റ്റ് ഒഴിവുള്ള 7ാം ക്ലാസിലേക്കുള്ള പ്രവേശനം ഫിസിക്കൽ ടെസ്​റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, ഒമ്പത് ക്ലാസിലേക്ക് പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്‌പോർട്സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്ക​റ്റിന്റെയും സ്‌കിൽ ടെസ്​റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും. സെലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാ ബത്ത അനുവദിക്കും. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ പ്രവേശനം ലഭിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്​റ്റൽ സൗകര്യമുണ്ട്. സ്‌പോർട്സ് കൗൺസിൽ മുതലായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഉയർന്ന നിലവാരത്തിലുള്ള കായിക പരിശീലന സൗകര്യവും റസിഡൻഷ്യൽ സ്കൂളിലുണ്ട്. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളുടെ മുഴുവൻ ചെലവും പട്ടികജാതി വികസന വകുപ്പ് വഹിക്കും.

 14-01-19 ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ബന്തടുക്ക,കാസർകോട്

 15-01-19 പൊലീസ് ഗ്രൗണ്ട്, കണ്ണൂർ

 16-01-19 സെന്റ്മേരീസ് കോളേജ്, സുൽത്താന ബത്തേരി, വയനാട്

 17-01-19 ഗവ.ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ്, കോഴിക്കോട്

 18-01-19 ജി.എച്ച്.എസ്.എസ് തിരുവാലി, മലപ്പുറം

 21-01-19 വിക്ടോറിയ കോളേജ്, പാലക്കാട്

 22-01-19 സെന്റ് തോമസ് തോപ്പ് സ്റ്റേഡിയം, തൃശൂർ

 23-01-19 എസ്.എച്ച് കോളേജ് ഗ്രൗണ്ട്, തേവര, എറണാകുളം

 24-01-19 എസ്.ഡി.വി.എച്ച്.എസ്.എസ്, ആലപ്പുഴ

 28-01-19 മുനിസിപ്പൽ സ്റ്റേഡിയം പത്തനംതിട്ട

 29-01-19 ഗവ.വി.എച്ച്.എസ്.എസ് വാഴത്തോപ്പ്, ചെറുതോണി, ഇടുക്കി

 30-01-19 നെഹ്റു സ്റ്റേഡിയം നാഗമ്പടം, കോട്ടയം

 31-01-19 ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം, കൊല്ലം

 04-02-19 എസ്.എ.എം.ജി.എം.ആർ.എസ്.എസ് വെള്ളായണി, തിരുവനന്തപുരം