csi

ഉഴമലയ്ക്കൽ: പുതുകുളങ്ങര സി.എസ്.ഐ സഭ പുതിയതായി പണികഴിപ്പിച്ച പാരിഷ് ഹാളിന്റെ പ്രതിഷ്ഠാ ശുശ്രൂഷ ബിഷപ്പ് ധർമരാജ് റസാലം നിർവഹിച്ചു. ഡിസ്ട്രിക് ചെയർമാൻ ജി. ഡേവിഡ് പ്രാർത്ഥന നടത്തി. കെ.എസ്. ശബരീനാഥൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മഹായിടവക ഭാരവാഹികൾക്ക് സ്വീകരണം നൽകി. ചർച്ച് സെക്രട്ടറി എം.ജെ. ജസ്റ്റിൻ രാജ്, ആർ. ജ്ഞാനദാസ്, ഡോ. പി.കെ. റോസ് ബിസ്റ്റ്, ഡി.എൻ. കാൽവിൻ കിസ്റ്റോ, സ്റ്റാൻലി ജോർജ്, ഐ. തങ്കച്ചൻ, എസ്. റോബിൻസൺ, വാർഡ് മെമ്പർ എ. ഒസ്സൻ കുഞ്ഞ്, എഫ്. ജസ്റ്റിൻ കുമാർ, സി. സൈമൺ, ജി. ശാമുവേൽ, ജയപ്രകാശ്, മുൻ സെക്രട്ടറി ജെ. സെൽവരാജ്, മഞ്ചംമൂല വാർഡ് മെമ്പർ കുമാരി ഷൈലജ തുടങ്ങിയവർ സംസാരിച്ചു.