6

കഴക്കൂട്ടം: ശബരിമല കർമ്മസമിതിയുടെ ഹർത്താലുമായി ബന്ധപ്പെട്ട് പള്ളിപ്പുറത്ത് ബസിന് കല്ലെറിഞ്ഞ കേസിൽ രണ്ടു പേരെ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്‌തു. ശാസ്‌തവട്ടം സ്വദേശികളായ അനിൽകുമാർ (41), രാജു (48) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മൂന്നിന് രാവിലെ അഞ്ചിനായിരുന്നു സംഭവം. ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷന്റെ വോൾവോ ബസിന്റെ ഗ്ലാസാണ് ബൈക്കിലെത്തിയവർ കല്ലെറിഞ്ഞ് തകർത്തത്. ഇതേത്തുടർന്ന് ബസ് യാത്ര കണിയാപുരത്ത് അവസാനിപ്പിച്ചിരുന്നു.
തുടർന്ന് മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്കിന്റെ നമ്പരും സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മംഗലപുരം എസ്.ഐ അജയൻ ജെ, ഗ്രേഡ് എസ്.ഐമാരായ ജയൻ, നാരായണൻനായർ, എ.എസ്.ഐ സലിൽ, സി.പി.ഒ അപ്പു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.