politics

നെടുമങ്ങാട് : കലാകാരനും ഫോക് ലോർ അക്കാഡമി ഫെല്ലോഷിപ്പ് ജേതാവുമായ ആട്ടുകാൽ ഭാനു ആശാനു ശിഷ്യരുടെയും നാട്ടുകാരുടെയും ശ്രദ്ധാഞ്ജലി.ആശാന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ചുള്ളിമാനൂർ ഉദയ ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ നൂറിലേറെ കലാകാരന്മാർ അണിനിരന്ന വൈവിദ്ധ്യമാർന്ന പരിപാടികൾ അരങ്ങേറി.ആശാൻ സ്ഥാപിച്ച ആട്ടുകാൽ ഗുരുകൃപാ നാടൻ കലാകേന്ദ്രം വാർഷികവും ഇതോടൊപ്പം നടന്നു.ഡി.കെ.മുരളി എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു.മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി മുഖ്യ പ്രഭാഷണം നടത്തി.സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി.പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെ ഉപഹാരം നല്കി ആദരിച്ചു. പിരപ്പൻകോട് മണി, എസ്.പി.പ്രസൂദ്, കുമാരി ഷാ മിനി, എസ്.പി.രാം ജിത്ത്, കമ്പടവുകളി ആശാൻ മാധവൻ പിള്ള എന്നിവരെയും ആദരിച്ചു.ആശാന്റെ സ്മരണാർത്ഥം ഗുരുകൃപയും അങ്കിൾ റോക്സും സംയുക്തമായി ഏർപ്പെടുത്തിയ പതിനായിരത്തി ഒന്നു രൂപയുടെ എൻഡോവ്മെന്റ് നാടൻ കലാകാരനും പാലക്കാട് സ്വദേശിയുമായ വി.ബാലനു സമ്മാനിച്ചു.ബി.കെ.സോമശേഖരൻനായരുടെ അദ്ധ്യക്ഷതയിൽ പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി.കിഷോർ,അക്ബർ ഷാ, ഡോ.സുനിൽ എസ്.പരിയാരം,പ്രൊഫ.ചായം ധർമ്മരാജൻ,ഗുരുകൃപ സെക്രട്ടറി സി.രവീന്ദ്രനാഥ്,വേങ്കവിള സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.കലാകേന്ദ്രം പ്രസിഡന്റ് സി.രവീന്ദ്രൻ സ്വാഗതവും എസ്.പി പ്രസൂദ് നന്ദിയും പറഞ്ഞു.