parassala

പാറശാല: ചെങ്കൽമഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവലിംഗം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് വിലയിരുത്തി സർട്ടിഫിക്കറ്റ് നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പൊതുയോഗം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു.

പ്രൊഫ. തുളസീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഒ. രാജഗോപാൽ എം.എൽ.എ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് പ്രതിനിധി ഡോ. ഷാഹുൽ ഹമീദ്, ബി.ജെ.പി. മുൻ സംസ്ഥാന സെക്രട്ടറി പി.പി. മുകുന്ദൻ, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഷാജു വേണുഗോപാൽ, വിശ്വഹിന്ദു പരിഷത് ജില്ല രക്ഷാധികാരി രാജഗോപാലൻ നായർ, മാധ്വാ തുളുബ്രാഹ്മണ സഭ ജില്ലാസമിതി അംഗം മുരളി, പന്നിമല സുകുമാരൻ വൈദ്യർ, നെയ്യാറ്റിൻകര തഹസിൽദാർ മോഹൻകുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാർ, ഡി.ചസി.സി. ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.