പാറശാല: വിദ്യാഭ്യാസത്തിൽ കേരളം ഏറെ മുൻപന്തിയിലാണെന്നും വായുവും വെള്ളവും പോലെ എല്ലാപേർക്കും അവകാശപ്പെട്ടതാണ് വിദ്യാഭ്യാസം എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പരശുവയ്ക്കൽ ബി.എഫ്.എം റസിഡൻഷ്യൽ സ്‌കൂളിന്റെ 15 -മത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ബൈബിൾ ഫെയ്ത്ത് മിഷൻ കറസ്‌പോണ്ടന്റ് ഡോ. മോസസ് സ്വാമിദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ആർ. വിജുതങ്കം റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കൊറ്റാമം വിനോദ്, വാർഡ് മെമ്പർ ബിനു എന്നിവർ സംസാരിച്ചു. ഹെഡ് ബോയ് അനുരാഗ് സ്വാഗതവും ഹെഡ് ഗേൾ എസ്.എൽ. അനുരാഗ കൃതജ്ഞതയും പറഞ്ഞു. ഏറ്റവും നല്ല അദ്ധ്യാപികക്കും എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും മന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു.