-hardik-pandya
HARDIK PANDYA

ആസ്ട്രേലിയയിൽനിന്ന് തിരിച്ചുവിളിക്കണമെന്ന്

ഡയാന എഡുൽജി

ന്യൂഡൽഹി : ടെലിവിഷൻ ടോക് ഷോയിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളാായ ഹാർദിക് പാണ്ഡ്യയെയും ലോകേഷ് രാഹുലിനെയും രണ്ട് ഏകദിന മത്സരങ്ങളിൽനിന്ന് വിലക്കാൻ ബി.സി.സി.ഐ താത്കാലിക ഭരണസമിതി തീരുമാനിച്ചേക്കും.

ഭരണസമിതി അദ്ധ്യക്ഷനായ വിനോദ് റായ് വിലക്കിന് ശുപാർശ നൽകിക്കഴിഞ്ഞു. എന്നാൽ ഭരണസമിതിയിലെ വനിതാ അംഗം ഡയാന എഡുൽജിയുടെ അനുമതികൂടിയുണ്ടെങ്കിലേ ഇത് നടപ്പിലാക്കാനാകൂ എന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഡയാന രണ്ട് മത്സര വിലക്ക് പോര കടുത്ത ശിക്ഷയായി ഇരുവരെയും ആസ്ട്രേലിയയിൽനിന്ന് തിരിച്ചുവിളിക്കണം എന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിനായി നിയമ ഉപദേശം തേടിയിരിക്കുകയാണ് എഡുൽജി.

വിനോദ് റായ്‌യും ഡയാന എഡുൽജിയും തമ്മിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കോച്ച് വിവാദം മുതൽ കടുത്ത ഭിന്നതയിലാണ്. വിനോദ് റായ്‌യുടെ തീരുമാനങ്ങളെ ഡയാന ചോദ്യം ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഇൗ പ്രശ്നത്തിലും തീരുമാനം വൈകുന്നത് ഇരുവരും തമ്മിലുള്ള ഭിന്നത കൊണ്ടാണെന്നാണ് അറിയുന്നത്.