മുംബയ് : രാജ്യത്തെ ബ്രാൻഡ് വാല്യുവിൽ മുന്നിൽ നിൽക്കുന്ന താരമായി വിരാട് കൊഹ്‌ലി. തുടർച്ചയായ രണ്ടാം വർഷമാണ് കൊഹ്‌ലി ഇൗ നേട്ടത്തിലെത്തുന്നത്. 170.8 ദശലക്ഷം ഡോളറാണ് കൊഹ്‌ലിയുടെ ബ്രാൻഡ് വാല്യു. കഴിഞ്ഞവർഷത്തേക്കാൾ 18 ശതമാനം കൂടുതലാണിത്. ബോളിവുഡ് നടി ദീപിക പദുക്കോണിനാണ് രണ്ടാംസ്ഥാനം.