പൂനെ : ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സാന്ദ്രാബാബുവിലൂടെ കേരളം ആദ്യ സ്വർണം നേടി. 21 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിലാണ് സാന്ദ്ര സ്വർണം നേടിയത്. 13. 13 മീറ്ററാണ് സാന്ദ്ര ചാടിയത്. സാന്ദ്രയുടെ കരിയർ ബെസ്റ്റ് പ്രകടനമാണിത്.
ഗെയിംസ് രണ്ടുദിവസം പിന്നിടുമ്പോൾ 14 സ്വർണവും 16 വെള്ളിയും 14 വെങ്കലവുമായി ആതിഥേയരായ മഹാരാഷ്ട്രയാണ് ഒന്നാമത്. 13 സ്വർണവുമായി ഡൽഹി രണ്ടാംസ്ഥാനത്തും ഏഴ് സ്വർണവുമായി ഡൽഹി മൂന്നാമതുമുണ്ട്.