sukumaran

തുറവൂർ : കാൽനടയാത്രക്കാരനായ റിട്ട. ഹെഡ് മാസ്റ്റർ അമിതവേഗതയിലെത്തിയ ടോറസ‌് ലോറി ഇടിച്ച‌് മരിച്ചു. തുറവൂർ പഞ്ചായത്ത‌് മൂന്നാം വാർഡിൽ കളരിക്കൽ കോനമ്മതറ വീട്ടിൽ എൻ. സുകുമാരനാണ് (85) മരിച്ചത‌്.

ഇന്നലെ വൈകിട്ട് മൂന്നിന‌് ദേശീയപാതയിൽ തുറവൂർ ബസ‌്സ‌്റ്റാൻഡിന‌് മുന്നിലായിരുന്നു അപകടം. ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: സുഭദ്ര. മക്കൾ: കെ എസ‌് സതീശൻ (റിട്ട. എൻജിനിയർ കൊച്ചിൻ ഷിപ‌്‌യാർഡ‌് ), ഇന്ദിര, എൻ . അപ്പൻ (അസി. എൻജിനിയർ കെ.എസ‌്.ഇ.ബി വൈറ്റില).