തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ വർഗീയ ഭരണവും പിണറായിയുടെ ഭീകര ഭരണവും അവസാനിപ്പിക്കാൻ ജനം ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് വി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
പ്രതിനിധി സമ്മേളനം വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ശശിതരൂർ എം.പി മുഖ്യപ്രഭാഷണം നടത്തി.
സമാപന സമ്മേളനത്തിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പ്രസംഗിച്ചു. എം.എൽ.എമാരായ എം. വിൻസെന്റ്, കെ.എസ്. ശബരീനാഥൻ എന്നിവർ മുഖ്യപ്രസംഗം നടത്തി. ആർ. രാജൻ കുരുക്കൾ അവതരിപ്പിച്ച സംഘടനാചർച്ച സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡി. അരവിന്ദാക്ഷൻ, സംസ്ഥാന ട്രഷറർ ബി.സി. ഉണ്ണിത്താൻ, വൈസ് പ്രസിഡന്റുമാരായ കെ. വിക്രമൻ നായർ, അഡ്വ. കെ.ആർ. കുറുപ്പ്, ജി. പരമേശ്വരൻ നായർ, സംസ്ഥാന സെക്രട്ടറിമാരായ മാമ്പഴക്കര സദാശിവൻ നായർ, ജെ. ബാബുരാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലാസെക്രട്ടറി തെങ്ങിൻകോട് ശശി വാർഷിക റിപ്പോർട്ടും ട്രഷറർ കെ. യേശുദാസൻ വരവ് ചെലവുകണക്കും അവതരിപ്പിച്ചു.