കുറ്റിച്ചൽ:കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന ഊരുത്സവം ഇന്നും നാളെയും കോട്ടൂർ ഗവ.യു.പി.സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.യുവജന ദിനാഘോഷം,വനപഠന ക്ലാസും,ഡോക്യുമെന്ററി പ്രദർശനവും,ദന്തപരിശോധന ക്യാമ്പ്,ഭക്ഷ്യ- കരകൗശല ഉൽപന്ന പ്രദർശന- വിൽപന- പുസ്തക മേള, ഗോത്രതാളം,നാട്യ വിസ്മയം, കാവ്യോത്സവം, സാംസ്‌കാരിക സമ്മേളനം,കലാപരിപാടികൾ എന്നിവയും നടക്കും.ഇന്ന് വൈകിട്ട് 5ന് കെ.എസ്.ശബരീനാഥൻ.എം.എൽ.എ. ഊരുത്സവം ഉദ്‌ഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാൻ ആർ.മധുകുമാർ അദ്ധ്യക്ഷത വഹിക്കും. ഞായറാഴ്ച രാവിലെ 9ന് കാനനത്തിലെ കാവ്യോത്സവം കവി വിനോദ് വൈശാഖി ഉദ്‌ഘാടനം ചെയ്യും.വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനവും ഗോത്രബന്ധു പുരസ്‌കാര സമർപ്പണവും നടക്കും.സമ്മേളനം ഡോ.എ.സമ്പത്ത് എം.പി.യും,പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവും ഉദ്‌ഘാടനം ചെയ്യും.കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ അദ്ധ്യക്ഷത വഹിക്കും.ഊരുത്സവത്തോടുനുബന്ധിച്ചു പി.എം.എസ്.ദന്തൽ കോളേജ് വട്ടപ്പാറയിൽ ഡോ.പി.എസ്.താഹ,പുനലാൽഡെയിൽ വ്യൂ ഡോ.ഷൈജു ഡേവിഡ് ആൽഫി,വെള്ളനാട് നമസ്തേ വിങ്‌സ് ടുഫ്‌ളൈ കെ.രാമചന്ദ്രൻ നായർ എന്നിവർക്ക്‌ ഗോത്ര ബന്ധു പുരസ്കാരവും,ഫോക്‌ലോർ അവാർഡ് ജേതാവ് ഗോപി കാണി,ഗോത്ര വൈദ്യം വ്ലാവെട്ടി ഷാജി വൈദ്യൻ,ആരോഗ്യ പച്ചയുടെ ഉപജ്ഞാതാവ് കുട്ടിമാത്തൻകാണി,യുവ സാമൂഹ്യ പ്രവർത്തകൻ വി.രമേശ്,നാടൻ പാട്ടു കലാകാരൻ സുരേഷ് മിത്ര എന്നിവർക്ക് ഗോത്ര ജ്യോതി പുരസ്‌ക്കാരവും,ആർട്ടിസ്റ്റ് കോട്ടൂർ രഘുവിന് ചിത്രാഞ്ജലി പുരസ്‌ക്കാരവും,സന്തോഷ് വൈഡ് ആങ്കിൾ,അനിൽ മുണ്ടണി,അജീഷ കുറ്റിച്ചൽ,സതീഷ് മാമ്പള്ളി,ഉത്തരാ സുരേഷ്,അലക്സ് ജെയിംസ്,മാധുരി.എം.എ,എസ്.കെ.ചന്ദ്രൻ എന്നിവർക്ക് അഗസ്ത്യ യൂത്ത് പുരസ്‌ക്കാരവും നൽകി ആദരിക്കും.കൂടാതെ ആരതി കോട്ടൂർ,ആതിര.എം.ബി എന്നിവർക്കും പ്രത്യേക പുരസ്ക്കാരം നൽകുന്നു .ഉത്സവത്തോടനുബന്ധിച്ചിച്ച് പ്രമുഖ പ്രസാധകരുടെ പുസ്തകമേളയും നടക്കും.