1

ചിറയിൻകീഴ്: കുഴിമൺകാവ് കരയോഗ വാർഷിക പൊതുയോഗവും പ്രതിഭാ സംഗമവും എൻ.എസ്.എസ് സഭാംഗം അഡ്വ. ജി.മധുസൂദൻ പിളള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അഞ്ചൽ കരുണാകരൻ പിളള അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് ഹരിദാസൻ നായർ മുഖ്യ പ്രഭാഷണം നടത്തി.മുതിർന്ന കരയോഗാംഗങ്ങളെ താലൂക്ക് യൂണിയൻ പ്രസിഡന്റ് പൊന്നാട അണിയിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് എൻ.എസ്.എസ് പ്രതിനിധി സഭാംഗം പാലവിള സുരേഷ് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി. യൂണിയൻ ഭരണസമിതി തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രസിഡന്റ് ജി.മധുസൂദനൻ പിളള, വൈസ് പ്രസിഡന്റ് ജി.ഹരിദാസൻ നായർ, ചിറയിൻകീഴ് മേഖല കൺവീനർ പാലവിള സുരേഷ് എന്നിവരെ കരയോഗം സെക്രട്ടറി പൊന്നായ അണിയിച്ച് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.