ആറ്റിങ്ങൽ: നവീകരിച്ച വാളക്കാട് - ചെമ്പകമംഗലം റോഡിന്റെ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. അഞ്ച് കോടി ഇരുപത്തെട്ട് ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നിർമ്മിച്ചത്. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. മംഗലാപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, സൂപ്രണ്ടിംഗ് എൻജിനിയർ ഉണ്ണികൃഷ്ണൻ നായർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിഫാ ബീഗം, അഡ്വ. എസ്. ലെനിൻ, ഇളമ്പ ഉണ്ണികൃഷ്ണൻ, അഡ്വ. യാസർ, ആർ.എസ്. വിജയകുമാരി, കെ. വാരിജാക്ഷൻ, അഡ്വ. അനിൽ കുമാർ, കെ. അനിൽ കുമാർ, ഗീതാ .എസ്, വേണുഗോപാലൻ നായർ, സതീശൻ നായർ എന്നിവർ സംസാരിച്ചു.