f

ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കൊയ്ത്തുത്സവം ഇന്ന് രാവിലെ 9ന് ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ്, ബ്ലോക്ക് മെമ്പർ എസ്. വീരേന്ദ്രകുമാർ,​​ കൃഷി ഓഫീസർ രമേഷ് കുമാർ,​ കൃഷി അസിസ്റ്റന്റുമാരായ ചെറുപുഷ്പം,​ രാജേഷ് കുമാർ,​ രത്തം മണ്ടേല എന്നിവർ പങ്കെടുക്കും. നിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിനായി കൃഷിവകുപ്പും സർക്കാരും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പള്ളിച്ചൽ കൃഷിഭവനിൽ എട്ട് കർഷകർ ചേർന്ന് മൂന്നര ഏക്കർ സ്ഥലത്താണ് കരനെൽക്കൃഷി ചെയ്യുന്നത്. താന്നിവിള സവിതാലയത്തിൽ കർഷകൻ സദാനന്ദന്റെ ഒരേക്കർ കൃഷിഭൂമിയിലാണ് കരനെൽക്കൃഷിയുടെ കൊയ്ത്തുത്സവം നടക്കുന്നത്. നെൽക്കൃഷിക്കായി സ്വന്തം പുരയിടത്തിൽ ചെറിയൊരു കുളവും നിർമ്മിച്ചിട്ടുണ്ട്. വേനൽക്കാലത്ത് പോലും ജലദൗർലഭ്യം അനുഭവപ്പെടാറില്ല. സദാനന്ദൻ കൃഷിയിടത്തിൽ വാഴ,​ ചേന,​ ചേമ്പ്,​ ഇഞ്ചി,​ തെങ്ങ് എന്നിവയും അഞ്ചേക്കറിൽ കൃഷിയും ചെയ്യുന്നുണ്ട്.