തിരുവനന്തപുരം: ചിത്ര, ശില്പകലാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന 2017 ലെ രാജാരവിവർമ്മ പുരസ്‌കാരത്തിന് പ്രമുഖ ചിത്രകാരനായ പി.ഗോപിനാഥിനെ തിരഞ്ഞെടുത്തു. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ലക്ഷ്മ ഗൗഡ്, ആർ. നന്ദകുമാർ, അച്യുതൻ കൂടല്ലൂർ എന്നിവർ ഉൾപ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര നിർണയം നടത്തിയത്.
ദക്ഷിണേന്ത്യയിലെ സെമി അബ്സ്ട്രാക്ട് ചിത്രകാരന്മാരിൽ പ്രമുഖനായ പി.ഗോപിനാഥ്, അനുഷ്ഠാന രൂപമായ കോലങ്ങളിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളത്. 2010-ൽ കേരള ലളിതകലാ അക്കാഡമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.1978 നാലാമത് അന്തർദേശീയ ട്രിനാലെ ന്യൂഡൽഹിയിൽ പങ്കെടുത്തിരുന്നു.