kgoa

തിരുവനന്തപുരം: ഗവൺമെന്റ് ലാ കോളേജ് അദ്ധ്യാപകരുടെ പ്രമോഷൻ പ്ളേസ്‌മെന്റ് അടിയന്തരമായി നടപ്പാക്കുക, സ്‌പെഷ്യൽ റൂൾസ് കാലോചിതമായി പരിഷ്കരിക്കുക, നിയമ വിദ്യാഭ്യാസ ഡയറക്ടറേറ്റ് രൂപീകരിക്കുക, സ്‌റ്റേറ്റ് ലീഗൽ എഡ്യുക്കേഷൻ ഓഫീസറെ നിയമിക്കുക, അദ്ധ്യാപകരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഡേറ്റാബേസിൽ സൂക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലാ കോളേജ് അദ്ധ്യാപകർ സെക്രട്ടേറിയറ്റ് ധർണ നടത്തി. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ടി.എസ്.രഘുലാൽ ഉദ്ഘാടനം ചെയ്തു. ഡോ.എ.സുഹൃത്കുമാർ, ഡോ.കെ.ടി.ശ്രീലതാകുമാരി, പ്രൊഫ.സഫിമോഹൻ, എസ്.വിജി, പി.എസ്.പ്രിയദർശൻ, എം.ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.